Trending

വടകരയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു




 വടകര : വടകര ആയഞ്ചേരിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് വയസുകാരിയും ഉള്‍പ്പെടും. നാല് വയസുകാരി ഫാത്തിമയെ വീടിനുള്ളില്‍ കയറിയാണ് കുറുക്കന്‍ കടിച്ചത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് വൈകിട്ട് ആരോടെയാണ് സംഭവം. കാലുകള്‍ക്കും കൈകള്‍ക്കുമാണ് മിക്കവര്‍ക്കും കടിയേറ്റത്. പിന്നീട് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു.

Post a Comment

Previous Post Next Post