കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികളെ കടലിൽ കാണാതായി, തിരച്ചിൽ
byWeb Desk•
0
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ അപകടം. രണ്ട് പേരെ കടലിൽ കാണാതായി. ഇവർ ഒളവണ്ണ സ്വദേശികളാണെന്നാണ് വിവരം. രണ്ട് പേരും കുട്ടികളാണെന്നും വിവരമുണ്ട്. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബീച്ചിൽ പന്ത് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്