താമരശ്ശേരി: 45 വർഷം വട്ടക്കുണ്ട് മഹല്ല് കമ്മിറ്റി പ്രസിഡണ്ടും മൂന്ന് തവണ താമരശ്ശേരി പഞ്ചായത്ത് മെമ്പറും പൗര പ്രമുഖനുമായ വി ഹുസൈൻ ഹാജിയുടെ വിയോഗത്തിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടക്കുണ്ട് പള്ളി പരിസരത്ത് ചേർന്ന അനുശോചന യോഗത്തിൽ മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ, വാർഡ് മെമ്പർ അസീസ്, സൈനുൽ ആബിദീൻ തങ്ങൾ, വാവാട് മുഹമ്മദ് ഹൈത്തമി, ടി അബ്ദുല്ല കുട്ടി മാസ്റ്റർ മഹല്ല് കമ്മിറ്റി ഭാരവാഹികളായ എ പി മോയിൻകുട്ടി, കരീം ഹാജി മേടോത്ത്, വി സി മുഹമ്മദ് മുസ്ലിയാർ, പി കെ ഹുസൈൻ കുട്ടി ഹാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹംസ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളി ഇമാം ഷഹീർ ബദരി വയനാട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കെ കെ റഷീദ് സ്വാഗതവും സലീം കാരാടി നന്ദിയും പറഞ്ഞു.
ഹുസൈൻ ഹാജിയുടെ വിയോഗം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
byWeb Desk
•
0