Trending

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം





താമരശ്ശേരി:ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഭിമാനസംരക്ഷണ സദസ്സും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.


 താരപീഢകനായി ആരോപണമുന്നയിച്ച ബ്രിജ് ബൂഷനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി സി.സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.പി.ഗിരീഷ് കുമാർഅഡ്വ.ജോസഫ് മാത്യു, കെ.സരസ്വതി, എം.സി. നാസിമുദ്ദീൻ, മനോജ് മാസ്റ്റർ, കെ.പി കൃഷ്ണൻ, ടി.പി. ഷരീഫ്, സി.മുഹ്സിൻ, സത്താർ പള്ളിപ്പുറം, കാവ്യ വി.ആർ,ഖദീജ സത്താർ, ഫസീല ഹബീബ്, വി.കെ.എ.കബീർ,  സി.വി.മണി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post