Trending

അച്ഛന്റെ കൈയിൽനിന്ന് വീണ് ഒന്നരവയസ്സുകാരി മരിച്ചു





പത്തനംതിട്ട: അച്ഛൻ എടുത്ത് കൊഞ്ചിക്കുന്നതിനിടെ കൈയിൽനിന്ന് വീണ ഒന്നരവയസ്സുകാരി മരിച്ചു. ബിഹാർ സോണാലി സ്വദേശി ആയ നിർമാണത്തൊഴിലാളി നാഗേന്ദർ കുമാറിന്റെയും സവിതാ ദേവിയുടെയും മകൾ സൃഷ്ടികുമാരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആണ് സംഭവം.


ജോലി കഴിഞ്ഞുമടങ്ങി എത്തിയ നാഗരാജകുമാർ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നതിനിടെ താഴെവീഴുകയായിരുന്നു. ഉടൻതന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനയില്ല. കുഞ്ഞിന്റെ സംസ്കാരം നടത്തി. അസ്വാഭാവിക മരണത്തിന് ആറന്മുള പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post