താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ മൃഗാശുപത്രിക്ക് സമീപം കാറിൽ ക്രയിൻ സർവീസ് വാഹനമിടിച്ചാണ് അപകടം.
അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ വലിച്ചുകൊണ്ടുവരികയായിരുന്ന വാഹനം തെറ്റായ ദിശയിൽ വന്ന് കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്ക് നിസാര പരുക്കേറ്റു.
താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് ഇടിച്ചത്
താമരശ്ശേരിയിൽ വാഹന അപകടം, ക്രയിൻ ഇടിച്ച് കാർ പൂർണമായും തകർന്നു. യാത്രികർ അൽഭുതകരമയി രക്ഷപ്പെട്ടു.
വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.