Trending

പ്രതിഷേധങ്ങളെ ഭയം: സിപിഐഎം പഠനം ഗവേഷണ കേന്ദ്രം ‘സുര്‍ജിത് ഭവന്‍’ പൂട്ടി ദില്ലി പൊലീസ്





സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവന്‍ പൂട്ടി ദില്ലി പൊലീസ്. സുർജിത് ഭവൻ സീൽ ചെയ്യാനാണ് പൊലീസ് തീരുമാനം. ‘ജി ട്വന്‍റി’ക്ക് എതിരായി ‘We 20’ എന്ന പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് നടപടി. ഓഫീസ് പൂട്ടിയതിനെതിരെ പ്രതിഷേധം ആരംഭിച്ചു.

കനത്ത പൊലീസ് സന്നാഹം സുർജിത് ഭവന് മുന്നില്‍ തമ്പടിച്ചിട്ടുണ്ട്. കൈരളി ന്യൂസിന്‍റെ ഓഫീസ് കൂടിയാണ് സുര്‍ജിത് ഭവന്‍. കൈരളിയിലെ മാധ്യമപ്രവര്‍ത്തകരെയും ഉള്ളിലേക്ക് പൊലീസ് കടത്തി വിടുന്നില്ല.

ക‍ഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച വി 20 സെമിനാര്‍  നടത്താന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്.  മേധാ പട്ക്കർ അടക്കമുള്ളവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു. സെമിനാര്‍ മുൻ‌കൂർ അനുമതി തേടിയില്ല എന്ന് ആരോപിച്ചാണ് പൊലീസ് നടപടി.




Post a Comment

Previous Post Next Post