കട്ടിപ്പാറ :സ്ത്രീ ശാക്തികരണത്തിന്റെ കാലഘട്ടത്തിൽ വനിത ലീഗ് നടത്തിവരുന്ന പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. പൊതു രംഗത്തും സാമൂഹ്യ സേവനരംഗത്തും ഭരണ രംഗത്തും സ്ത്രീകൾ നടത്തുന്ന മാതൃക പ്രവർത്തനങ്ങൾക്ക് ഒരു ചാലക ശക്തിയാവാൻ വനിത ലീഗിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നു വി എം ഉമ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു. കട്ടിപ്പാറ പഞ്ചായത്ത് വനിത ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്യാമ്പിൽ ശരീഫനാസർ സ്വാഗതം പറഞ്ഞു. റംല ഒകെ അധ്യക്ഷതവഹിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി എഫ് എ അപ്ലൈഡ് ആർട്സിൽ ഒന്നാം റാങ്ക് നേടിയ ദിൽന ഷെറിനെ മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് താര അബ്ദുൽ റഹിമാൻ ഹാജി ആദരിച്ചു.വിവിധ സെഷനുകളായി നടന്ന ക്യാമ്പിൽ വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി ഷറഫുന്നിസ ടീച്ചർ നംഷിദ് പുതുപ്പാടി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിനു സഫിയ മജീദ് നേതൃത്വം നൽകി. എ കെ അബൂബക്കർ, ഹാരിസ് അമ്പായത്തോട്, മുഹമ്മദ് മോയത്ത്, മജീദ് മൗലവി, സലാം മാസ്റ്റർ, അഷ്റഫ് പൂലോട്, ശരീഫ കണ്ണാടിപൊയിൽ, സുബൈദ ടീച്ചർ, നസീമ അസീസ്, ഷംസീർ, നാസർ ചമൽ, നുഷ്ഹത് ഇക്ബാൽ,സാജിത ഇസ്മായിൽ, ബിന്ദു സന്തോഷ് എന്നിവർ സംസാരിച്ചു.