2023ലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് അർഹനായി.
2020 ലും മെഡൽ നേടിയിരുന്നു.
അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും സലീമിന് ലഭിച്ചിട്ടുണ്ട്.
മുക്കം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഒട്ടേറെ ലഹരി വിരുദ്ധ വേട്ടകളിൽ പങ്കാളിയാവുകയും,
കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, കാലിക്കറ്റ് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
കാരശ്ശേരി കക്കാട് സ്വദേശിയാണ്.