സ്വാതന്ത്ര്യദിനം നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു
വൈവിധ്യമാണ് ഇന്ത്യയുടെ നിര്‍വചനം: ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി
നോളജ് സിറ്റി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. വൈവിധ്യമാണ് ഇന്ത്യയുടെ നിര്‍വചനമെന്നും ഇന്ത്യ എന്താണെന്നും ആരുടേതാണെന്നുമുള്ളതിന്റെ ഉത്തരമാണ് സ്വാതന്ത്ര്യ സമരമെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പൗരബോധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഇഹ്‌സാന്‍ അലി മുംബൈ സംസാരിച്ചു. പതാക ഉയര്‍ത്തല്‍, ദേശഭക്തിഗാനം, പരേഡ്, മധുര വിതരണം തുടങ്ങിയവ നടന്നു.
ഫോട്ടോ: മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പതാക ഉയര്‍ത്തുന്നു
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിക്കുന്നു