കൊയിലാണ്ടിയിൽ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം. നഗരത്തിലെ ബാവ സ്‌ക്വയര്‍ ബില്‍ഡിങില്‍ വെച്ചായിരുന്നു സംഭവം. ഷോപ്പിങ് കോംപ്ലക്സിൽ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് മർദ്ദിച്ചത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാത്രി ഒമ്പതരയോടെ ഷോപ്പിങ് കോംപ്ലക്സിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പി ദിപേഷ്, പ്രിവന്റീവ് ഓഫീസര്‍ സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ്, രാകേഷ് ബാബു എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്.
പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്കും മർദ്ദനമേറ്റു. സംഭവത്തില്‍ കൊയിലാണ്ടി സ്വദേശിയായി യാസിന്‍, ചെങ്ങോട്ടുകാവ് സ്വദേശിയായ സുമേഷ്, അരങ്ങാടത്ത് മുര്‍ഷിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.