Trending

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്





പാലക്കാട്: തിരുവാഴിയോട് കല്ലട ട്രാവൽസിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. പൊന്നാനി സ്വദേശി സൈനബ, കുറ്റ്യാടി സ്വദേശി ഇഷാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.

ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.

ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കല്ലട ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസില്‍ 38 പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. റോഡിന്റെ വശത്തുണ്ടായിരുന്ന കുഴിയിൽപ്പെട്ട് നിയന്ത്രണം വിട്ടാണ് ബസ്സ് മറിഞ്ഞതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പരിക്കേറ്റവരെ കടമ്പഴിപ്പുറം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post