Trending

പാതയോരം പാർക്കിംഗിങ്ങിനായി കയ്യടക്കി;സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്.





താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ ഫാഷൻ സാൽക്സിന് മുൻവശം വെച്ച് സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരന് സാരമായി പരുക്കേറ്റു. മുക്കം കാരശ്ശേരി മാപ്ലക്കുന്നത്ത് സുബ്രമണ്യനാണ് പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ ഓടിച്ചിരുന്ന ലൈസൻ ഇല്ലാത്ത യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.വൈകുന്നേരം 4.15 ഓടെയായിരുന്നു അപകടം.

മിനി ബൈപ്പാസിൽ ബസ് ബേ മുതൽ ആരാധനാമഠം വരെയുള്ള ഭാഗത്ത് റോഡിൻ്റെ ഇരുവശവും ഇരുചക്രവാഹനങ്ങൾ പാർക്കിംഗിനായി കയ്യടക്കിയതിനാൽ റോഡരികിലൂടെ കാൽനടക്കാർക്ക് നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്.


Post a Comment

Previous Post Next Post