Trending

വാകപ്പൊയിൽ അമ്പലക്കടവിൽ കർക്കടക വാവുബലി തർപ്പണം നടത്തി





താമരശ്ശേരി: തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീവിഷ്ണുക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തിൽ വാകപ്പൊയിൽ അമ്പലക്കടവിൽ
കർക്കടക വാവുബലി തർപ്പണം നടത്തി.

ക്ഷേത്രത്തിനു മുന്നിൽ പൂനൂർ പുഴയിലെ അമ്പലക്കടവിൽ നടന്ന ബലിതർപ്പണത്തിന് പറമ്പിടി പുതുശ്ശേരി ഇല്ലത്ത് മനോജ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
കാലത്ത് 5 മണി മുതൽ ആരംഭിച്ച ബലിതർപ്പണം 10 മണി വരെ നീണ്ടുനിന്നു. മഴമാറി നിന്ന അന്തരീക്ഷത്തിൽ പുഴയിൽ മുങ്ങിക്കുളിച്ച് തർപ്പണം നടത്തിയവർ  വാകപ്പൊയിൽ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി നെയ് വിളക്ക് സമർപ്പിച്ചു.

ക്ഷേത്രത്തിൽ നെയ് വിളക്ക് സമർപ്പണത്തിനും പൂജയ്ക്കും മേൽശാന്തി മഞ്ചട്ടി കളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി , ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.

ബലിതർപ്പണത്തിനെത്തിയ ഭക്തജനങ്ങൾക്ക് ക്ഷേത്രം ഹാളിൽ
ക്ഷേത്ര സംരക്ഷണ സമിതി പ്രഭാതഭക്ഷണം ലഘുഭക്ഷ നൽകി.

Post a Comment

Previous Post Next Post