Trending

ശ്രീനാരായണ ഗുരു ജയന്തി പതാക ദിനം




താമരശ്ശേരി : എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് പതാക ദിനം നടത്തി. ശാഖ പ്രസിഡന്റ് പി വിജയൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.  ഗുരുജയന്തിയുടെ മുന്നോടിയായി എല്ലാ ശ്രീനാരായണീയരുടേയും ഭവനങ്ങളിൽ പീത പതാക ഉയർത്തുന്ന ദിനം കൂടിയാണിത്. യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ,  രാഘവൻ വലിയേടത്ത്, എസ് ബാബു ആനന്ദ്, വത്സൻ മേടോത്ത്, എബി സജീവ്, പി ജി സജീവ് എന്നിവർ പുഷ്പാർച്ചന നടത്തി. ഗുരുജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുദേവ കീർത്തനങ്ങൾ, സ്കോളർഷിപ്പ് വിതരണം, ഉന്നത വിജയികളെ ആദരിക്കൽ എന്നീ വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു.

Post a Comment

Previous Post Next Post