Trending

ചുരത്തിൽ ലോറി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ 8 പേർക്കെതിരെ കേസ്, കാർ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ




താമരശ്ശേരി: ചുരം വ്യൂ പോയിൻ്റിന് സമീപം വെച്ച് ഇന്നലെ രാത്രി ലോറി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഡ്രൈവറുടെ മൊഴി പ്രകാരം 8 പേർക്കെതിരെ  താമരശ്ശേരി പോലീസ് കേസെടുത്തു.3 പേരെ അറസ്റ്റു ചെയ്തു, ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

 
കട്ടിപ്പാറ സ്വദേശികളായ ഉബൈദ്, മുഹമ്മദ് ഷാദിൽ,  മീനങ്ങാടി സ്വദേശി സഞ്ജീത് അഫ്താബ്, എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

ഇന്നലെ അർദ്ദരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ലോറി തെറ്റായ ദിശയിൽ കാറിന് മുന്നിലേക്ക് കയറു വന്നു എന്നാരോപിച്ച് ലോറി ഡ്രൈവർ ബാലുശ്ശേരി ചേളന്നൂർ സ്വദേശിയായ സോനുവിനെ മർദ്ദിക്കുകയായിരുന്നു, ഇരുകൂട്ടരും പരസ്പരം അസഭ്യം പറയുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post