താമരശ്ശേരി: വീട്ടുമുറ്റത്തെ 15 കോലിൽ അധികം ആഴമുള്ള കിണറ്റിൽ ചാടിയ വീട്ടമ്മയെ യുവാക്കൾ രക്ഷപ്പെടുത്തി. താമരശ്ശേരി കോരങ്ങാട് പൂളക്കാംപൊയിലിൽ കഴിഞ്ഞ ദിവസം കിണറ്റിൽ ചാടിയ വീട്ടമ്മയെയാണ് രക്ഷപ്പെടുത്തിയത്. കിണറ്റിൽ ചാടിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസി ജംഷി, നൗഷാദ് എന്നിവർ അതി സാഹസികമായി ഉടൻ തന്നെ കിണറ്റിൽ ഇറങ്ങുകയും ഓടിയെത്തിയവരുടെ സഹായത്താൽ കരക്കെത്തിക്കുകയുമായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വീട്ടമ്മ പിന്നീട് താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സക്കായി എത്തി.