Trending

CPI(M) ബ്രാഞ്ച് സമ്മേളനം;കുടുംബ സംഗമവും, അനുമോദനവും, ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.





താമരശ്ശേരി:CPI(M) കയ്യേലിക്കൽ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമവും, ആദരിക്കൽ ചടങ്ങും, അനുമോദന സദസ്സും നടന്നു.





സി പി ഐ (എം) ഏരിയ കമ്മിറ്റി അംഗം ടി സി വാസു പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി   മെമ്പർ   ഗോപി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.



ഏറെക്കാലം പാർട്ടി മെമ്പറായി പ്രവർത്തിച്ച മുതിർന്ന പൗരൻ  രാരിക്കുട്ടിയെ ചടങ്ങിൽ ആദരിച്ചു, യോഗത്തിൽ വെച്ച് DYFIയുടെ നേതൃത്വത്തിൽ SSLC, +2 വിജയികളെ അനുമോദിച്ചു.




  ബ്രാഞ്ച് സെക്രട്ടറി  സി കെ സുധീഷ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. DYFI മേഖല പ്രസിഡന്റ് ഷിനു സി പി ആശംസകൾ അർപ്പിച്ചു. DYFI യൂണിറ്റ് സെക്രട്ടറി  ജിഷിന്‍ സ്വാഗതം പറഞ്ഞു. DYFI യുടെ യൂണിറ്റ് പ്രസിഡന്റ്  ജോബിഷ് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post