താമരശേരി: ചെറുപുഷ്പ മിഷൻലീഗ് താമരശേരി രൂപത പ്രേഷിതം 2024 രൂപത കലോത്സവം നടത്തി. ചെറുപുഷ്പ മിഷൻലീഗ് കൂരാച്ചുണ്ട് മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി മേഖല രണ്ടും പാറോപ്പടി മേഖല മുന്നും സ്ഥാനങ്ങൾ നേടി.
രൂപത കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ശാഖകളിൽ
ഒന്നാമത് കൂരാച്ചുണ്ട് ശാഖയും രണ്ടാമത് മരിയാപുരം ശാഖയും മൂന്നാമത് കൂടരഞ്ഞി ശാഖയും എത്തി , 550 ഓളം മത്സരാർത്ഥികൾ മാറ്റുരച്ച കത്സോവം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി വികാരി ഫാ.തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻലീഗ് സീനിയർ പ്രസിഡൻറ് ജിനോ തറപ്പുതൊട്ടിയിൽ അധ്യക്ഷത വഹിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം തിരുവമ്പാടി
അൽഫോൻസ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.മനോജ് കൊല്ലംപറമ്പിൽ, ഫാ.അമൽ പുരയിടത്തിൽ എന്നിവർ നിർവ്വഹിച്ചു. ചെറുപുഷ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളാരംകാലായിൽ, വൈസ് ഡയറക്ടർ സിസ്റ്റർ പ്രിൻസി സി.എം.സി., ജൂനിയർ പ്രസിഡൻ്റ് റിച്ചാർഡ് , ജൂനിയർ വൈസ് പ്രസിഡൻറ് ലിഷ തെരേസ്, ദേശീയ പ്രതിനിധി ജിൻ്റോ തകിടിയിൽ, മലബാർ റീജിയൻ ഓർഗ്ഗനൈസർ ബാബു ചെട്ടിപ്പറമ്പിൽ, ജനറൽ സെക്രട്ടറി അരുൺ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു