താമരശ്ശേരി:ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുരത്തിൽ 6, 7, 8 വളവുകളിലെ കുഴികൾ അടക്കുന്നതിനും, 2,4 വളവുകളിലെ താഴ്ന്നു പോയ ഇൻറർലോക്ക് കട്ടകൾ ഉയർത്തുന്നതിനുമായുള്ള പ്രവൃത്തികൾ നടത്തുന്നതിനായി ഏഴാം തിയ്യതി മുതൽ പതിനൊന്നാം തിയ്യതി വരെ ഭാരമുള്ള വാഹനങ്ങൾ ചുരം വഴി പകൽ സമയത്ത് കടന്നു പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയ പാത വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.