താമരശ്ശേരി:സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമവും, പി എം വിശ്വകർമ്മ രജിസ്ട്രേഷനും നടത്തി.
കുടുംബ സംഗമ യോഗത്തിൽ വിശ്വകർമ ബ്ലാക്‌സ്മിത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് റിജേഷ് സ്വാഗതം പറയുകയും ജില്ലാ പ്രസിഡണ്ട് ഷാജി കരുവൻപൊയിൽ അധ്യക്ഷത വഹിക്കുകയും താമരശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജിത ഉദ്ഘാടനം ചെയ്യുകയും ട്രസ്റ്റ് സെക്രട്ടറി ദീപേഷ് കുടത്തായി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സംഘടനയുടെ മാർഗദർശി മുരളീധരൻ പി എം വിശ്വകർമ്മയുടെ കൂടുതൽ ആനുകൂല്യത്തെക്കുറിച്ച് വിശദീകരിച്ചു ട്രസ്റ്റി മെമ്പർ സന്തോഷ് ആശംസ അറിയിച്ചതോടൊപ്പം ജില്ലാ എക്സിക്യൂട്ടീവ് മെമ്പറായ ദാസൻ കൊടുവള്ളി നന്ദി പറയുകയും ചെയ്തു