Trending

താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി.






താമരശ്ശേരി:
ചുരം ആറാം വളവിലാണ് ലീഫ് സെറ്റ് ഒടിഞ്ഞ് ലോറി കുടുങ്ങിയത്.

വാഹനങ്ങൾ വൺ വേയായി കടന്നു പോകുന്നുണ്ട്.

ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു.

രാവിലെ 6.30 ഏഴാം വളവിൽ ലോറികൾ കുടുങ്ങിയതിനെ തുടർന്നുണ്ടായ കുരുക്ക് അഴിഞ്ഞു വരുന്നതിനിടയിലാണ് ആറാം വളവിൽ ലോറി കുടുങ്ങിയത്.

മൈസൂരി ലേക്ക് ദസറക്ക് പോകുന്നവരുടെ ഒഴുക്കു കൂടി ആയതിനാൽ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുകയാണ്,


വളവുകളിൽ മഴ കാരണം കുഴിയടക്കൽ പൂർണമായി നടന്നിട്ടില്ല, താൽക്കാലിക പണി മാത്രമാണ് നടത്തിയത്.

Post a Comment

Previous Post Next Post