കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ പോലീസിൻ്റെ പിടിയിൽ. കക്കോടി കൂടത്തുംപൊയിൽ ചാലിയംകുളങ്ങര
നിഹാൽ (20), കയ്യൊന്നിൽ താഴം പാലക്കൽ ഹൗസിൽ അഭിഷേക് (20) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
ഈസ്റ്റ്ഹിൽ റോഡ് ഗവൺമെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാർട്ട്മെന്റിന് മുൻവശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്. ഇവരിൽ ഒരാൾ കോഴിക്കോട് പോളിടെക്നിക് വിദ്യാർത്ഥിയാണ്. നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹൻ, ബാബു മമ്പാട്ടിൽ എസ് സി പി ഒ മാരായ രജിത് ചന്ദ്രൻ, ദിപേഷ്, സി പി ഒ ഡ്രൈവർ സാജിഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.