താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ KSRTC ബസ്സും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു.
പരപ്പൻപൊയിൽ സ്വദേശി ജിജേഷിനാണ് പരുക്കേറ്റത്. മുക്കം ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സും, താമരശ്ശേരി ടൗണിൽ നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. രാത്രി 11.30 ഓടെയായിരുന്നു അപകടം.
പരുക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.