Trending

ഓട്ടോമിക്ക് ഹാബിറ്റ് ഏകദിന ശിൽപശാല സംഘടിപ്പിച്ചു.




ചാത്തമംഗലം :
കൈതപ്പൊയിൽ എം ഇ എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച ഓട്ടോമിക്ക് ഹാബിറ്റ് ഏകദിന ശിൽപശാല ചാത്തമംഗലം എം ഇ എസ് രാജാ  സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ, സി.എസ് ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം എം ഇ എസ് രാജാ സ്കൂൾ കാമ്പസിൽ നടന്ന പൗഡഗംഭീരമായ ചടങ്ങിൽ സ്കൂൾ മാനേജർ കെ എം ഡി മുഹമ്മദ് അധ്യക്ഷതവഹിച്ചു.
 സ്പെയിസ് ഇൻഡർനാഷനൽ ട്രയിനർ ജോസഫ് വയനാട് ശിൽപശാലക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യം വെച്ച് കുട്ടികളുടെ വ്യക്തിത്വവികാസത്തിനും, ജീവിത ചര്യകൾക്കും പ്രാധാന്യം നൽകുന്നതായിരുന്നു ശിൽപശാല.
സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. മെഹ്റുന്നിസ , റഹ്‌യാ ഷെറിൻ , സോണിമ കെ. എസ് , എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post