അബുദാബിയില്‍ വാഹനാപകടത്തിൽ മലയാളി മരിച്ചു






അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.  കണ്ണൂർ ഒഴപ്രം സ്വദേശി റജിലാൽ കോക്കാടൻ ആണ് മരിച്ച്. 50 വയസായിരുന്നു. വർഷങ്ങളോളം മസ്കത്തിലും പിന്നീട് അബുദാബിയിലും സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. 

അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടെയാണ് അപകടം. കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്നു. ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സജീവപ്രവർത്തകനാണ്. എട്ടുവർഷമായി കുടുംബസമേതം അബുദാബിയിലാണ് താമസം. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post