താമരശ്ശേരി: ദേശീയ പാത 766 ൽ കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്ന തണൽമരം ദേശീയ പാതയിലേക്ക് മുറിഞ്ഞു വീണു.
സംഭവ സമയം അതുവഴി ബൈക്കിൽ വരികയായിരുന്ന പുതുപ്പാടി മലപുറം സ്വദേശിയുടെ ദേഹത്ത് ചില്ലകൾ പതിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഏതു സമയത്തും നിലംപൊത്താറായ മരത്തിൻ്റെ മറ്റൊരു ഭാഗം ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ മുകളിലേക്ക് നീണ്ടു കിടക്കുകയാണ്. വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം.