താമരശ്ശേരി:
മൈസൂരിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിൽ സുൽത്താൻ ബത്തേരിയിൽ നിന്നും കയറിയ യാത്രക്കാരനായ മഞ്ചേരി സ്വദേശി ഫ്രാൻസിസാണ് ചുരത്തിന് മുകളിൽ വെച്ച് ബസ്സിൽ കുഴഞ്ഞുവീണത്.
ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവർ താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി സി കെ മുസ്തഫയും, കണ്ടക്ടർ കോതമംഗലം സ്വദേശി സി ആർ ജയനും തീരുമാനമെടുത്തു, ആശുപത്രിയിൽ വേണ്ട സൗകര്യമൊരുക്കാൻ ബ്രദേഴ്സ് വെഴുപ്പൂർ എന്ന താമരശ്ശേരിയിലെ സന്നദ്ധ സംഘടന പ്രവർത്തകരോട് ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു.അങ്ങിനെ ഉച്ചക്ക് 2.50 ഓടെ രോഗിയുമായി ബസ്സ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചേർന്നു.
പ്രാഥമിക സഹായങ്ങൾ ചെയ്ത ശേഷം മറ്റു സഹായങ്ങൾ നൽകാനായി ബ്രദേഴ്സ് പ്രവർത്തകരെ ഏർപ്പാടാക്കിയ ശേഷമാണ് ബസ് യാത്ര പുറപ്പെട്ടത്.
ജീവനക്കാരുടെ കാരുണ്യ പ്രവർത്തിക്ക് എല്ലാവിധ പിന്തുണയുമായി യാത്രക്കാരും ഒപ്പമുണ്ടായിരുന്നു.
ഫ്രാൻസിസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്, ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.