കൊടുവള്ളി:കൊടുവള്ളി നഗരസഭയിലെ 4-ാം ഡിവിഷൻ പൊയിലങ്ങാടിയിൽ പ്രദേശവാസികളായ ജനങ്ങളുടെ വീടുകൾക്കും,നാലോളം പൊതു കുടിവെള്ള പദ്ധതി ടാങ്കുകൾക്കും,കിടപ്പു രോഗികൾക്കും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കിഴക്കണ്ടംപാറ കരിങ്കൽ ക്വാറി ഉടനെ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പൊയിലങ്ങാടിയിൽ സമരപ്പന്തലിൽ 20-ദിവസമായി നടത്തിവരുന്ന കുത്തിയിരിപ്പ് സമരത്തിന് മുസ്ലീം ലീഗിൻ്റെയും,യൂത്ത് ലീഗിൻ്റെയും ഐക്യദാർഢ്യ പ്രഖ്യാപന റാലി മുൻ എം.എൽ.എ.വി.എം.ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ലീഗ് ജില്ലാ സെക്രട്ടറി എ.പി.മജീദ് മാസ്റ്റർ, ലീഗ് മണ്ഡലം ജന.സെക്രട്ടറി കെ.കെ.എ കാദർ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി.മൊയ്തീൻകോയ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം.നസീഫ്, മുനിസിപ്പൽ ലീഗ് ഭാരവാഹികളായ അലി മാനിപുരം,ടി.പി.നാസർ, കെ.ഷംസുദ്ദീൻ,കെ.സുലൈമാൻ,ഐയൂബ്ഖാൻ,കൗൺസിലർമാരായ എൻ.കെ.അനിൽകുമാർ, കെ.സുരേന്ദ്രൻ, സമര സമിതി ചെയർമാൻ, എൻ.വി.മുഹസിൻ, കൺവീനർ ഒ.കെ.രാജൻ, വി.എം.ഹംസ എന്നിവർ സംസാരിച്ചു.