ദുർഗന്ധം മൂലം റോഡിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥ വന്നപ്പോഴാണ് നാട്ടുകാർ വാഹനം തടഞ്ഞത്. വടകര, മാഹി ഭാഗത്തു നിന്നും മലപ്പുറം മമ്പാട്ട് പ്രവൃത്തിക്കുന്ന സംസ്കരണ ഫാക്ടറിയിലേക്ക് അറവുമാലിന്യവുമായി പോകുകയായിരുന്ന വാഹനമാണ് റോഡിലാകെ മാലിന്യം ഒഴുക്കിവിട്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും, റോഡ് വൃത്തിയാക്കാൻ ഫയർഫോഴ്സും സ്ഥലത്തെത്തി.
എന്നാൽ മാലിന്യം കയറ്റിയ വാഹനം താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടേതാണ് എന്ന രൂപത്തിൽ നടക്കുന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും, തങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫ്രഷ് ക്കട്ട് അധികൃതർ വ്യക്തമാക്കി