ക്രിസ്മസ്
സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി.
നാടിനാകെ മാതൃകയായി
താമരശ്ശേരി മേരിമാതാ കത്തീഡ്രലും താമരശ്ശേരി ടൗണിലെ ഹൈന്ദവ ദേവാലയങ്ങളും, മുസ്ലിം പള്ളികളും.
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി
താമരശ്ശേരി മേരിമാതാ കത്തീഡ്രൽ വികാരി അച്ചനും
ട്രസ്റ്റിമാരും
താമരശ്ശേരി ടൗണിലെ
മുസ്ലിം പള്ളികളും ഹൈന്ദവ ദേവാലയങ്ങളും
സന്ദർശിക്കുകയും
ക്രിസ്മസ്
ആശംസകൾ നേർന്ന്
കേക്ക് നൽകുകയും ചെയ്തു.
പള്ളികളിലും അമ്പലങ്ങളിലും
അവരെ ഏറെ സ്നേഹത്തോടെ സ്വീകരിക്കാൻ നിരവധി സഹോദരങ്ങൾ
എത്തിയിരുന്നു. പായസവും മധുര പലഹാരങ്ങളും നൽകിയും പൊന്നാട അണിയിച്ചും അവർ വികാരി അച്ചനെ സ്വീകരിച്ചു.
നാട്ടിൽ മതവിദ്വേഷത്തിൻ്റെ
വിഷവിത്തുകൾ
എത്ര വിതറിയാലും
സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും
സമാധാനത്തിൻ്റെയും
ഇത്തരം നന്മ മരങ്ങൾക്ക്
കീഴിൽ
ആ വിത്തുകൾ പൊട്ടി മുളക്കില്ല എന്ന ശക്തമായ
സന്ദേശമാണ്
ഇതിലൂടെ വ്യക്തമാക്കുന്നത്.
ഓരോ മുസ്ലിം പള്ളി കമ്മിറ്റികളും
അമ്പല കമ്മിറ്റികളും
ഏറെ ഹൃദ്യമായി
അവരെ സ്വീകരിക്കുകയും
ഇത്തരം മഹത്തരമായ പ്രവർത്തനങ്ങളുടെ
ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു.
താമരശ്ശേരി കത്തീഡ്രൽ വികാരിയായി
ഫാദർ മാത്യു പുളിമൂട്ടിൽ
സ്ഥാനമേറ്റെടുത്ത അന്നുമുതൽ കഴിഞ്ഞ മൂന്നുവർഷമായി
ഈ സഹോദര്യത്തിൻ്റെ സന്ദേശം നൽകുന്നുവെന്നത്
താമരശ്ശേരിയുടെ
നന്മയുടെ നേർക്കാഴ്ചയാണ്.
വരും നാളുകളിലും
ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ
നമ്മുടെ നാടിനെ നന്മയുടെ പക്ഷത്തു കൂടെ നടത്തുവാനും
നമ്മുടെ നാട്ടിൽ യാതൊരുവിധ
മതത്തിൻ്റെയോ ജാതിയുടെ പേരിലുള്ള
വിദ്വേഷമോ ചേരിതിരിവുകളോ
അനുവദിക്കുകയില്ല എന്നുള്ള സന്ദേശം നൽകാനും മറ്റുള്ളവർക്ക് മാതൃകയാവാനും പ്രചോദനമകാനും
സാധിക്കട്ടെ.