Trending

No title

സ്കൂട്ടറിൽ കടത്തുകയായിരുന്ന10 ലിറ്റർ ചാരായം സഹിതം രണ്ടു പേർ താമരശ്ശേരിയിൽ പിടിയിൽ.

താമരശ്ശേരി: താമരശ്ശേരി
എക്സൈസ് റെയിഞ്ച് ഓഫീസിൽ 
 കോഴിക്കോട് EI&IB  പ്രിവന്റിവ് ഓഫീസർ സുരേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി 9.15 മണി സമയത്ത്  എക്സൈസ് ഇൻസ്പെക്ടർ തമ്പി എ ജിയും പാർട്ടിയും ചേർന്ന് താമരശ്ശേരിക്ക് സമീപം  പെരുമ്പള്ളി ചമൽ  സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം  പിടികൂടി.  താമരശ്ശേരി  പൂവൻ മല വീട്ടിൽ  രാജൻ  (47), ചമൽ കാരപ്പറ്റ വീട്ടിൽ അശോകൻ  (56) എന്നിവരെ  അബ്കാരി ആക്ട് പ്രകാരം  കേസെടുത്ത് അറസ്റ്റു ചെയ്തു.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രതീഷ് ചന്ദ്രൻ, വനിത സി ഇ ഒ ഷിംല, സി ഇ ഒ മാരായ ആശിൽദ്, വിപിൻ, ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post