Trending

97 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊടുവള്ളിയിൽ പിടിയിൽ.


   വിൽപ്പനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം .എ യുമായി ഒരാളെ കോഴിക്കോട് റൂറൽ എസ്.പി, കെ.ഇ ബൈജൂ ഐ.പി.എസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടി.    കോഴിക്കോട് പണിക്കർ റോഡ് ,നാലു കുടി പറമ്പ് അമീർ (30) നെയാണു ഇന്നലെ രാത്രി  കൊടുവള്ളി, വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തു നിന്നും 97 ഗ്രാം എം.ഡി.എം.എ യൂമായി റൂറൽ ഡൻസാഫ് അംഗങ്ങളും കൊടുവള്ളി പോലീസും ചേർന്ന് പിടികൂടിയത്. KL -76- 8340 സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.കോഴിക്കോട് ബീച്ചിലും ,ടൗണിലും കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി.ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ ലഹരി എത്തിക്കുന്നത്. ചൂതാട്ടത്തിലൂടെ സാമ്പത്തികമായി കടത്തിലായ ഇയാൾ പെട്ടെന്ന് പണമുണ്ടാക്കാനായി ലഹരി വിൽപനയിലേക്കു കടക്കുകയായിരുന്നു. പ്രതി വെള്ളയിൽ ഹാർബറിൽ ഏറെക്കാലം  മീൻ വിൽപ്പന നടത്തിയിരുന്നു, പിന്നീടാണ് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കടന്നത്.. 


പിടികൂടിയ എം.ഡി.എം.എ ക്ക് മൂന്ന് ലക്ഷം വില വരും.
പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി.വൈ.എസ്.പി എ.പി.ചന്ദ്രൻ,നാർകോട്ടിക് സെൽ ഡി വൈ.എസ്.പി പ്രകാശൻ പടന്നയിൽ ,കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെ പി,  എന്നിവരുടെ നിർദ്ദേശപ്രകാരം  സ്പെഷ്യൽ സ്ക്വാഡ് എസ് .ഐ രാജീവ്ബാബു, സീനിയർ സി.പി.ഒ മാരായ ജയരാജൻ. എൻ.എം,, ജിനീഷ്.പി.പി,, ഷാഫി.എൻ.എം ,, ശോഭിത്.ടി.കെ കൊടുവള്ളി സ്റ്റേഷനിലെ എസ്. ഐ അനൂബ്.പി ,,     സീനിയർ സി. പി.ഒ. പ്രസൂൺ.പി, സി.പി.ഒ  മാരായ റിജോ മാത്യു,, ഷിജു എം.കെ,,... എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post