Trending

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥനെ ഏൽപ്പിച്ചു

താമരശ്ശേരി: താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ നിന്നും യാത്രക്കാരന് കളഞ്ഞുകിട്ടി ഹോം ഗാർഡിനെ ഏൽപ്പിച്ച പണവും, രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥനെ ഏൽപ്പിച്ചു.

കിഴക്കോത്ത് വലിയപറമ്പ കലുക്കാം ചാലിൽ ടി സി ആസ്യയുടെ പേഴ്സായിരുന്നു നഷ്ടപ്പെട്ടത്.

പേഴ്സ് കളഞ്ഞുകിട്ടിയ യാത്രക്കാരൻ സ്റ്റാൻ്റിൽ ഡ്യൂട്ടിയാൽ ഉണ്ടായിരുന്ന ഹോംഗാർഡിനെ ഏൽപ്പിക്കുകയും,  തുടർന്ന് ട്രാഫിക് സ്റ്റേഷനിൽ എത്തിച്ച പേഴ്സിലെ രേഖകൾ പരിശോധിച്ച് പോലീസ് ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു.

പേഴ്സിൻ്റെ ഉടമ ആസ്യ യുടെ സഹോദരൻ അഷറഫ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ട്രാഫിക് എസ് ഐ സതീഷ് കുമാറിൽ നിന്നും പേഴ്സ് കൈപ്പറ്റി.

Post a Comment

Previous Post Next Post