Trending

ക്വാറി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കും, പ്രതിഷേധവുമായി ടിപ്പർ ഉടമകളും, തൊഴിലാളികളും, നാളെ മുതൽ ബഹിഷ്കരണം.

 താമരശ്ശേരി:ക്രഷർ ഉല്പന്നങ്ങൾ അന്യായമായി വില വർദ്ധിപ്പിച്ച്, തൊഴിൽ മേഖല സ്തംഭിച്ച് സാധാരണ ജനവിഭാഗങ്ങളെയും ടിപ്പർ തൊഴിലാളികളെയും ഉടമകളെയും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ഒരു വിഭാഗം  ക്വാറി ഉടമകളുടെ തീരുമാനത്തിനെതിരെ ടിപ്പർ തൊഴിലാളികളും, ഉടമകളും രംഗത്ത്.



 അന്യായവില വർദ്ധനവ് പിൻവലിക്കും വരെ , താമരശ്ശേരി മേഖലയിലെ ക്വാറികളും ക്രഷറുകളും ബഹിഷ്കരിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.


ബഹിഷ്കരണത്തോട് പൂർണ്ണമായും സഹകരിക്കണമെന്നും. കൂടിയ വിലക്ക് ക്വാറി ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും സംയുക്ത തൊഴിലാളി - ഉടമ കോ- ഓഡിനേഷൻ കമ്മറ്റി താമരശ്ശേരി മേഖല കമ്മിറ്റി അഭ്യർത്ഥിച്ചു.
ക്വാറി ഉൽപ്പന്നങ്ങൾക്ക് ചതുരശ്ര അടിക്ക് 8 രൂപയാണ് ഒറ്റയടിക്ക് വർദ്ദിപ്പിക്കാൻ  ക്രഷർ ഉടമകൾ തീരുമാനിച്ചത്.


Post a Comment

Previous Post Next Post