വയനാട്: വയനാട്ടില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. വെള്ളമുണ്ടയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്.
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്‌കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. മുഹമ്മദ് ആരിഫ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്.