ഈങ്ങാപ്പുഴ: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച നമ്മുടെ നാടിൻറെ വിശിഷ്യാ കാൽപന്തിന്റെ പെരുമ വാനോളമുയർത്തിയ ഫുട്ബോൾ പ്രതിഭ, ഈങ്ങാപ്പുഴ ക്കാരുടെ സ്വന്തം മോനൂട്ടനെ ടി.കെ ട്രസ്റ്റ് പബ്ലിക് സ്കൂൾ സ്വീകരണം നൽകി ആദരിച്ചു. അജ്സലിന്റെ ഈ നേട്ടം കാൽപന്തിനെ നെഞ്ചേറ്റുന്ന പുതുതലമുറയ്ക്ക് നൽകുന്ന ആവേശം എത്രയോ വലുതാണെന്നും ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇനിയും പ്രതിഭകൾ നമുക്ക് ഉണ്ടാവുമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് സ്കൂൾ പ്രിൻസിപ്പൽ റാഷിദ് ഇബ്രാഹിം പ്രത്യാശിച്ചു. ഹെഡ്മിസ്ട്രസ് റോസ് മരിയ, സൗദ ടീച്ചർ എന്നിവർ സംസാരിച്ചു. അതിരില്ലാത്ത ആഹ്ലാദാവേശത്തോടെ വരവേൽക്കപ്പെട്ട അജ്സലിൽ കുട്ടികൾ തങ്ങളുടെ പുതിയ നായകനെ കണ്ടെത്തുകയായിരുന്നു. തൻറെ ഇതുവരെയുള്ള കരിയറിനെ കുറിച്ചും മുന്നോട്ടുള്ള പദ്ധതികളെ പറ്റിയുമൊക്കെ കുട്ടികളുമായി തുടർന്ന് നടന്ന സംവാദത്തിൽ അദ്ദേഹം സംസാരിച്ചു.
സന്തോഷ് ട്രോഫി താരം മുഹമ്മദ് അജ്‌സലിന് ടി.കെ ട്രസ്റ്റ് സ്കൂളിൽ സ്വീകരണം നൽകി
byWeb Desk
•
0