Trending

കോൺഗ്രസ്സിൽ പുതുതായി അംഗത്വം മെടുത്തവർക്ക് സ്വീകരണം നൽകി.

താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പുതുതായി അംഗത്വം മെടുത്തവർക്കുള്ള സ്വീകരണ ചടങ്ങ് 'വരവേൽപ്പ് 'ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.സി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും വാർഡ് പ്രസിഡണ്ടുമാർക്ക് ഐ ഡി കാർഡ് വിതരണവും നടത്തി.ചടങ്ങിൽ പി.സി ഹബീബ് തമ്പി, എ.അരവിന്ദൻ, സി.ടി.ഭരതൻ മാസ്റ്റർ, പി.ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, കെ.സരസ്വതി, കെ.പി കൃഷ്ണൻ, ഖദീജ സത്താർ, കാവ്യ.വി.ആർ, ചിന്നമ്മ ജോർജ് എം.പി സി ജംഷിദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post