Trending

വിവാഹം കഴിക്കാമെന്ന് പറഞ്ഞതിന് പങ്കാളിയെ കൊന്ന് കത്തിച്ച് സ്യൂട്ട്കേസിലാക്കി;

ലിവ്– ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന പങ്കാളിയെ കൊന്ന് മൃതദേഹം കത്തിച്ച് ഇരുപത്തിരണ്ടുകാരന്‍. പ്രതി അമിത് തിവാരിയും ഇയാളെ സഹായിച്ച കൂട്ടുകാരന്‍ അനുജ് കുമാറും പൊലീസ് പിടിയില്‍. ഡല്‍ഹിയിലെ ഗാസിപുരിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു സ്യൂട്ട്കേസ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് സ്ഥലത്തെത്തി. സ്യൂട്ട്കേസ് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.

സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ഒരു ഹ്യൂണ്ടായ് വെര്‍ണ കാറിലാണ് എത്തിനിന്നത്. കാറിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അത് ഓടിച്ചത് അമിത് തിവാരി എന്ന ടാക്സി ഡ്രൈവറാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവിയില്‍ അമിത് തിവാരിക്കൊപ്പം മറ്റൊരു യുവാവ് കൂടിയുണ്ടായിരുന്നു. അനുജ് കുമാര്‍ എന്ന വെല്‍ഡിംങ് മെക്കാനിക്കായിരുന്നു അത്. ഇരുവരും ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ക്രൂരകൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിഞ്ഞു.

ബന്ധുവായ ശില്‍പ പാണ്ഡെ (22) എന്ന യുവതിയുമായി അമിത് അടുപ്പത്തിലായിരുന്നു. ഇരുവരും ഒരു വര്‍ഷത്തോളമായി ഒന്നിച്ചായിരുന്നു താമസം. വീട്ടുകാരെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ശില്‍പ അമിതിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അമിതിന് ഇത് സമ്മതമല്ലായിരുന്നു. ശില്‍പയില്‍ നിന്ന് അകലാന്‍ അമിത് ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. ഇതാണ് കൊലയ്ക്ക് കാരണമായത്. 

കഴിഞ്ഞ ശനിയാഴ്ച രാത്രി അമിത് മദ്യപിച്ച് ശില്‍പയുമായി വഴക്കിട്ടു. ഇതിനിടെ ശില്‍പയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി. കൂട്ടുകാരനായ അനുജിനെ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റാനായി സഹായത്തിന് വിളിച്ചുവരുത്തി. ഉത്തര്‍പ്രദേശില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ യാത്രാമധ്യേ രണ്ട് ചെക്ക്പോസ്റ്റുകള്‍ പിന്നിട്ടതോടെ മൃതദേഹം സമീപപ്രദേശത്ത് ഉപേക്ഷിക്കാന്‍ ഇരുവരും നിര്‍ബന്ധിതരായി. 

Post a Comment

Previous Post Next Post