കൂരാച്ചുണ്ട് : വ്യാപാരി വ്യാവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡൻ്റും, കൂരാച്ചുണ്ട് നെല്ലിക്കൽ സ്റ്റോഴ്സ്ഉടമയും,കർഷകനുമായിരുന്ന നെല്ലിക്കൽ എൻ.സി.ചെറിയാൻ (അപ്പച്ചൻ -87) അന്തരിച്ചു സംസ്കാരകർമ്മങ്ങൾ ഇന്ന് 29/01/2025(ബുധൻ) വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഇൻഫാം കൂരാച്ചുണ്ട് യൂണിറ്റ് മുൻ പ്രസിഡൻ്റ് ആയിരുന്നു. ഭാര്യ: മേരി കോലത്തുപടവിൽ ( കൂരാച്ചുണ്ട്) മക്കൾ: ടോമി, ലിസി (യു എസ് എ ), സാലി മരുമക്കൾ: ലിസി പ്ലാത്തോട്ടത്തിൽ (ഈരൂട്), പി.എം. മാത്യു പുലയൻപറമ്പിൽ , കോടഞ്ചേരി (യു എസ്എ), ജോർജ് തോമസ് വണ്ടനാക്കര , കോടഞ്ചേരി (റിട്ട. പ്രവൻ്റീവ് ഓഫിസർ എക്സൈസ് മഞ്ചേരി). സഹോദരങ്ങൾ: എൻ.സി.ജോസ് ( റിട്ട. പ്രധാനാധ്യാപകൻ സെൻ്റ് തോമസ് എച്ച് എസ് കൂരാച്ചുണ്ട് ), പരേതരായ കുട്ടപ്പൻ, തോമസ്, ഏലിക്കുട്ടി , ക്ലാരമ്മ,ഫിലിപ്പ്, വക്കച്ചൻ.
വ്യാപാരി ഹർത്താൽ
കൂരാച്ചുണ്ട് :വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡൻറും, കൂരാച്ചുണ്ട് നെല്ലിക്കൽ സ്റ്റോഴ്സ് ഉടമയുമായ നെല്ലിക്കൽ എൻ.സി ചെറിയാൻ്റെ (അപ്പച്ചൻ -87) നിര്യാണത്തെ തുടർന്ന് ഇന്ന് ബുധനാഴ്ച (29-01-2025) വൈകിട്ട് 4 മണി മുതൽ 6 വരെ കൂരാച്ചുണ്ടിൽ വ്യാപാരി ഹർത്താലും. അതിനെ തുടർന്ന് കൂരാച്ചുണ്ട് അങ്ങാടിയിൽ മൗനജാഥയും അനുശോചനയോഗവും ഉണ്ടായിരിക്കുന്നതാണന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.