2027 ൽ നടക്കുന്ന പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരിയിലും മേയിലും നടത്താനുള്ള തീരുമാനത്തിന്റെ കരട് പൂർത്തിയായി. പുതിയ രീതി അനുസരിച്ച് രണ്ട് തവണയും പരീക്ഷകൾ എഴുതാനും അവയിൽ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും വിദ്യാർത്ഥിക്ക് അവസരമുണ്ടാകും. ഒരു വർഷത്തിലേറെക്കാലമായി നടന്ന ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ മേൽനോട്ടത്തിൽ പരീക്ഷാ പരിഷ്കരണത്തിന്റെ കരട് കഴിഞ്ഞ തിങ്കളാഴ്ച തയ്യാറാക്കിയത്
നാല് മാതൃകകളാണ് പരിഗണനയിലുണ്ടായിരുന്നത്.ആറുമാസം വീതമുള്ള സെമസ്റ്റർ രീതി, മോഡുലാർ പരീക്ഷകൾ, രണ്ട് പരീക്ഷകൾ, ഡിമാൻഡ് അധിഷ്ഠിത പരീക്ഷ എന്നീ നാലു മാതൃകകളാണ് പരീക്ഷാപരിഷ്ക്കരണത്തിനായി പരിഗണിച്ചിരുന്നത്. ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ തന്നെ സെമസ്റ്റർ അധിഷ്ഠിതവും മോഡുലാർ പരീക്ഷകളും ഒഴിവാക്കപ്പെട്ടു. വർഷത്തിൽ രണ്ട് പരീക്ഷകൾ എന്നതും മോഡുലാർ പരീക്ഷയുമാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ നിന്നാണ് രണ്ട് പരീക്ഷകളിൽ എത്തിച്ചേർന്നത്.
വാർഷിക പരീക്ഷകൾ തമ്മിൽ രണ്ടു മാസത്തെ ഇടവേളയുണ്ട്. പ്ലസ് വൺ കോഴ്സ് പ്രവേശനം ജൂണിൽ ആരംഭിക്കുമെന്നതിനാൽ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും അതിന് മുമ്പ് പൂർത്തിയാക്കും വിധത്തിലാണ് കരടിൽ നിർദേശങ്ങളുള്ളത്. പുതിയ രീതി അനുസരിച്ച് ഒരു വിദ്യാർത്ഥിക്ക് ഫെബ്രുവരിയിലെ പരീക്ഷയിൽ കുറഞ്ഞ മാർക് ലഭിക്കുകയാണെങ്കിൽ ആ വിദ്യാർത്ഥിക്ക് മേയിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ അത് രേഖപ്പെടുത്തും. മേയിൽ കൂടുതൽ മാർക്ക്് ലഭിച്ചില്ലെങ്കിൽ ഫെബ്രുവരിയിലെ മാർക്ക്്് ആണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുക. രണ്ടാമത്തെ പരീക്ഷയിൽ തൃപ്തനല്ലെങ്കിൽ ആദ്യത്തെ മാർക് മതിയെന്നുള്ള തീരുമാനമെടുക്കാനും വിദ്യാർത്ഥിക്ക് അവകാശമുണ്ടായിരിക്കും. കൂടാതെ പരീക്ഷകൾ തമ്മിലുള്ള ഇടവേള കുറഞ്ഞത് ഒരു ദിവസമെങ്കിലും ഉണ്ടാവും. പരീക്ഷകളുടെ നടത്തിപ്പ് കാലാവധി നീണ്ടുപോകാതിരിക്കാനാണിത്.