Trending

അധ്യാപികയുടെ ആത്മഹത്യ ;ഒന്നാം പ്രതി മാനേജ്മെന്റും രണ്ടാം പ്രതി സർക്കാരും. യൂത്ത് കോൺഗ്രസ്

 

താമരശ്ശേരി: കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപക അലീന ബെന്നിയുടെ ആത്മഹത്യക്ക് ഉത്തരവാദി കോർപ്പറേറ്റ് മെനേജ്മെൻ്റാണെന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.

 അധ്യാപികയുടെ കുടുംബത്തിന്റെ അഭിപ്രായവും, എ ഇ ഒയുടെ റിപ്പോർട്ടും, പുറത്തു വന്ന മറ്റു വിവരങ്ങളും ഇത്  സാധൂകരിക്കുന്നു.

ഒരു സാധാരണ കുടുംബത്തിലെ അധ്യാപികയോട് മനുഷ്യത്വപരമായി പെരുമാറാൻ പോലും മാനേജ്മെൻ്റിന് കഴിയാത്തത് ലജ്ജിപ്പിക്കുന്നു. 

മേനേജ്മെന്റ്കളെ കയറൂരി വിട്ട സർക്കാർ പ്രശ്നത്തിൽ രണ്ടാം പ്രതിയാണ്.

 കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

 അലീന ബെന്നിയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാകും വരെ കൂടെയുണ്ടാവുമെന്നും യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റി ഇറക്കിയ  പ്രസ്താവനയിൽ പറഞ്ഞു .


യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം പി സി ജംഷിദ്,കാവ്യ വി ആർ മറ്റു ഭാരവാഹികൾ ആയ വി കെ ഇറാഷ്,അൻഷാദ് മലയിൽ ,ജിബിൻ മാനുവൽ,  അഭിനന്ദ്,കിരൺ, സിദ്ധിക്ക്, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post