താമരശ്ശേരി : താമരശ്ശേരി സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ ,പി . ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം ഡോ. എം.കെ . മുനീർ എം എൽ എ നിർവഹിച്ചു.
മലയാള സാഹിത്യരംഗത്തെ സകലകലാ വല്ലഭനായിരുന്നു എം ടി വാസുദേവൻ നായർ എന്ന് എം.കെ മുനീർ പറഞ്ഞു.
ജീവിതഗന്ധിയായ എത്രയോ രചനകൾ കൊണ്ട് എം.ടി മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കി.
ജീവിച്ചിരിക്കുമ്പോൾ പ്രതിഭാസമായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
പ്രൊഫ .ഹമീദ് ചേന്ദമംഗലൂർ എം. ടി , പി ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
എം ടി യുടെ എഴുത്തിൻ്റെ വസന്ത കാലഘട്ടത്തിലെ സാംസ്കാരിക
കേരളത്തിൽ നിന്നും ഇന്നു നാം ബഹുദൂരം പിന്നോട്ടു പോയിരിക്കുന്നു.
സാംസ്കാരിക കേരളം ഇന്നു സഞ്ചരിക്കുന്നത് റിവേഴ്സ് ഗിയറിലാണെന്ന് ഹമീദ് പറഞ്ഞു.
കോളേജ് ക്യാമ്പസ്സുകളിൽ റാഗിംഗ് എന്ന പേരിൽ കിരാതമായ മർദ്ദനമുറകൾ അരങ്ങേറുന്നു .
ഇത് നാടിന്ന് അപമാനകരമാണ്.
സാംസ്കാരിക വേദി പ്രസിഡൻറ്
ടി ആർ ഒ കുട്ടൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിൻറെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് അഗ്നയാമി,
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം. എ. മ്യൂസിക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എസ്. ദിലീപ് , സംസ്ഥാന കേരളോത്സവത്തിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ ഏക്താര ഫോക്ക് ആൻഡ് മ്യൂസിക് ബാൻഡ് അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
താമരശ്ശേരി സാംസ്കാരിക വേദിയുടെ
ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ .അരവിന്ദൻ പ്രകാശനം ചെയ്തു.
താമരശ്ശേരി പബ്ലിക് ലൈബ്രറി പ്രസിഡൻറ് അഡ്വ. ജോസഫ് മാത്യു,
പി. വി.ദേവരാജ്, എം.ടി .അയ്യൂബ് ഖാൻ,
പി.സി. അഷ്റഫ് , മജീദ് ഭവനം, ടി.പി.രഘുനാഥ്, വേണു മാസ്റ്റർ, ടി. കെ. വത്സലകുമാരി, അനിതാബ് താമരശ്ശേരി ,
വി.കെ അഷ്റഫ് പ്രസംഗിച്ചു.
താമരശ്ശേരി സാംസ്കാരിക വേദി സെക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ റാഷി താമരശ്ശേരി നന്ദിയും പറഞ്ഞു.
എം ടി , പി ജയചന്ദ്രൻ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഗായകൻ സി.ജി. സുമേഷിന്റെ നേതൃത്വത്തിൽ ഗാനാഞ്ജലി,
ഏക്താര മ്യൂസിക് ബാൻഡ് അംഗങ്ങളുടെ നാടൻ പാട്ട് എന്നിവ അരങ്ങേറി .