താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ മയക്കുമരുന്ന് ലഹരിയിൽ അമിത വേഗത്തിൽ വന്ന ജീപ്പ് ടിപ്പർ ലോറിയിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.
നേരത്തെ എം ഡി എം എ സഹിതം പിടിയിലായതും, അമ്പായത്തോട്ടിൽ വെച്ച് സ്ത്രീയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച കേസിലും ,കണ്ണൂരിൽ പോലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലുമടക്കം നിരവധി കേസിലെ പ്രതിയും, കണ്ണൂർ പോലീസ് കാപ്പ ചുമത്തുകയും ചെയ്ത താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാൽ റോഷൻ ജേക്കബ്, വണ്ടിയിൽ ഉണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയായ അനിയാച്ചൻ എന്നിവർക്കാണ് പരുക്കേറ്റത്.റോഷൻ്റെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇയാൾ റോഡിലൂടെ അമിത വേഗതയിൽ താർ ജീപ്പ്ച്ച് ഓടി പറന്നു നടക്കുകയായിരുന്നു, ഇന്നു രാവിലെ ചെക്ക് പോസ്റ്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കുള്ള ഗേറ്റും, ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൻ്റെ ഗേറ്റും ജീപ്പ് ഉപയോഗിച്ച് തകർത്തിരുന്നു,
രാവിലെ 11 മണിയോടെയാണ് അപകടം.
ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട സമയത്ത് വാഹനത്തിൽ നാടൻ ചാരായ കുപ്പികളും ഉണ്ടായിരുന്നു.
താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും, എതിർ ദിശയിൽ വന്ന ടിപ്പറും തമ്മിലാണ് കുട്ടിയിടിച്ചത്.