Trending

ലഹരി വിരുദ്ധ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു




താമരശ്ശേരി : താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വിപണനത്തിനും ഉപഭോഗത്തിനും എതിരെ താമരശ്ശേരി ഗ്രാമപഞ്ചായത്തും താമരശ്ശേരി സാംസ്കാരിക വേദിയും സംയുക്തമായി ലഹരി വിരുദ്ധ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.




താമരശ്ശേരി സാംസ്കാരിക വേദി 
പ്രസിഡൻറ് ടി ആർ ഒ കുട്ടൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

ഗാന്ധി പാർക്കിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ടാണ് സാംസ്കാരിക കൂട്ടായ്മ ആരംഭിച്ചത്.
സാംസ്കാരിക വേദി രക്ഷാധികാരി
പി.വി. ദേവരാജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഗ്രാമ,നഗരഭേദമന്യേ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിന് തടയിടാൻ ജനമുന്നേറ്റം ഉണ്ടാകണമെന്ന് സാംസ്കാരിക കൂട്ടായ്മ ആവശ്യപ്പെട്ടു.ലഹരി വിപണനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം.
കൗമാര പ്രായക്കാരായ കുട്ടികളിൽ രക്ഷിതാക്കളുടെ കൂടുതൽ കരുതലും ശ്രദ്ധയും ഉണ്ടാകണം.
ഗ്രാമ പ്രദേശങ്ങളിലെ അന്യം നിന്ന് പോകുന്ന കളിക്കളങ്ങളും, വായനാ ഇടങ്ങളും തിരിച്ചുപിടിക്കുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി പുതുതലമുറയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൂട്ടായ ശ്രമം ഉണ്ടാകണം.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്തിന്റെ കേന്ദ്രമായി
താമരശ്ശേരിയും,പുതുപ്പാടിയും മാറിക്കൊണ്ടിരിക്കുന്നു. 
ലഹരി വിപണനവും കുറ്റകൃത്യങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ
പുതുപ്പാടി കേന്ദ്രീകരിച്ച് പുതിയ
പോലീസ് ,എക്സൈസ് സ്റ്റേഷനുകൾ ആരംഭിക്കണം .

താമരശ്ശേരിയിലെ വിവിധ രാഷ്ട്രീയ , സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രതിനിധികൾ സാംസ്കാരിക കൂട്ടായ്മയിൽ ആശയങ്ങൾ പങ്കുവെച്ചു.

സിവിൽ എക്സൈസ് ഓഫീസർ കെ. അതുൽ, അൽഫോൺസ സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഫാദർ ജോർജ് വെള്ളാരങ്കാലയിൽ ,
ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ യു.ബി. മഞ്ജുള , 
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ .ജോസഫ് മാത്യു,
ടി.കെ അരവിന്ദാക്ഷൻ, കെ സരസ്വതി,
ഉല്ലാസ്കുമാർ, കെ പി രമേശൻ, പി.സി.എ.റഹീം, പി.സി.അഷ്റഫ്, 
രാധാകൃഷ്ണൻ ചെമ്പ്ര ,
എ.പി സജിത്ത്, എം.വി.യുവേഷ്, 
എം. വൈ. മുഹമ്മത് റാഷി ,വി.കെ. അഷ്റഫ്, ബിൽജു രാമദേശം , വിനോദ് ചുങ്കം
കെ വേണു പ്രസംഗിച്ചു.

താമരശ്ശേരി സാംസ്കാരിക വേദി സെക്രട്ടറി  ഗിരീഷ് തേവള്ളി
സ്വാഗതവും ഗ്രാമപഞ്ചായത്ത് 
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ 
എം.ടി .അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post