വെട്ടി ഒഴിഞ്ഞ തോട്ടത്തിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനോട് കട്ടിപ്പാറ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി പുലർത്തുന്ന അവഗണനക്കെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ സായഹ്നധർണ്ണ സംഘടിപ്പിച്ചു.
2018 ൽ എൽ ഡി എഫ് ഗവണ്മെന്റ് കാലത്തു ആരംഭിച്ചതും കഴിഞ്ഞ എൽ ഡി എഫ് പഞ്ചായത്ത് ഭരണ സമിതി അടിസ്ഥാന വികസനത്തിന് 35 ലക്ഷം രൂപയോളം ചെലവഴിച്ചു നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിനോട് വലിയ അവഗണനയാണ് യുഡിഎഫ് ഭരണസമിതി പുലർത്തുന്നത്.
2019 - 20 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ജനങ്ങൾ ബിരിയാണി ചലഞ്ചിലൂടെ 15 ലക്ഷം രൂപ സമാഹരിച്ചു വാങ്ങിയ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 4 വർഷക്കാലമായിട്ടും ഫണ്ട് അനുവദിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.മലയോര മേഖലയിലെ പാവപ്പെട്ട ആളുകളുടെ ഏക ചികിത്സ ആശ്രയമായ ഈ ആരോഗ്യകേന്ദ്രത്തിനോട് യുഡിഎഫ് പുലർത്തുന്ന അവഗണന അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. സി.പി.ഐ(എം) ഏരിയകമ്മിറ്റി അഗം നിധീഷ് കല്ലുള്ളതോട് ധർണ്ണ ഉദ്ഘാടനം ചെയ്തു. പി.സി തോമസ് അധ്യക്ഷതവഹിച്ചു. കെ.കെ അപ്പുക്കുട്ടി,കെ.വി സെബാസ്റ്റ്യൻ,സി.പി നിസാർ,എൻ.രവി,അസീസ് തേവർമല, പി.സി സെയ്തുട്ടിഹാജി, എ.സി ഷരീഫ് എന്നിവർ സംസാരിച്ചു.