Trending

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും


താമരശേരി ഷഹബാസ്കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെജാമ്യഹര്‍ജിഇന്ന് ഹൈക്കോടതിയില്‍. പരിഗണിക്കുക വെള്ളിമാടുകുന്ന് ഒബ്‌സേര്‍വേഷന്‍ഹോമില്‍കഴിയുന്ന ആറ് വിദ്യാര്‍ഥികളുടെ ഹര്‍ജി.


80 ദിവസമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വിദ്യാര്‍ഥികളെ അപായപ്പെടുത്തുമെന്നുള്ള ഫോണ്‍ കോളും ഊമക്കത്തും ചൂണ്ടിക്കാട്ടി നേരത്തെ ജുവനൈല്‍ കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഭീഷണിയില്‍ കഴമ്പില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പ്രതിഭാഗംവാദം ഉന്നയിച്ചു

കഴിഞ്ഞ ദിവസം പ്രതികളുടെ പത്താം ക്ലാസ് ഫലം പുറത്തുവന്നിരുന്നു. രണ്ട് പേര്‍ക്ക് ഫുള്‍ എ പ്ലസും ഒരാള്‍ ഏഴ് എപ്ലസുമാണ് നേടിയത്. മറ്റു മൂന്നു പേര്‍ പരീക്ഷയില്‍ വിജയിച്ചു. ഫലം പ്രഖ്യാപിച്ചതോടെ കുറ്റാരോപിതര്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിക്കും.

തടഞ്ഞുവെച്ച പരീക്ഷാ ഫലം ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പ്രസിദ്ധീകരിച്ചത്. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ചതില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം എന്നായിരുന്നു കോടതി ചോദിച്ചത്.

കുറ്റകൃത്യവും പരീക്ഷാ ഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, വിദ്യാര്‍ഥികളുട ഫലം പ്രഖ്യാപിക്കാത്ത നടപടി ആശ്ചര്യകരമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉണ്ടല്ലോയെന്നും, പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്

Post a Comment

Previous Post Next Post