താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് അപകടം.
വയനാട് ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ കാർ വയനാട്ടിലേക്ക് PWD കെട്ടിടം പണിക്കായുള്ള തൊഴിലാളികളുമായി പോകുകയായിരുന്ന പിക്കപ്പിൽ ഇടിക്കുകയും, തുടർന്ന് റോഡിൽ കറങ്ങിയ കാർ മറ്റൊരു ലോറിയിൽ ഇടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാദത്തിൽ പിക്കപ്പ് മറിഞ്ഞതിനെ തുടർന്ന് അതിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
രാവിലെ 7.30 ഓടെയായിരുന്നു അപകടം.