താമരശ്ശേരി : കെ.എസ്.എഫ്. ഇ കോഴിക്കോട് റൂറൽ മേഖല നേതൃത്വം കൊടുത്ത് കൊണ്ട് നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്നതിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. കേരളത്തിൻ്റെ ധനകാര്യ ഭൂമികയിലെ സുപ്രധാന പൊതുമേഖലസ്ഥാപനമായ കെ.എസ്.എഫ്.ഇ യുടെ സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജീവനക്കാരുടെ കുടുംബ സംഗമം താമരശ്ശേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ അഡ്വ. പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ശശി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ്രീ. അഭിരാം കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ മാനേജർ ശ്രി. രാജേന്ദ്രൻ മന്നമ്പത്ത് ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ. ഷാജു. സി. ജി നയിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ. വിനോദ് കെ.എ (FEEA (INTUC) ജില്ലാ സെക്രട്ടറി, ശ്രീമതി ശ്രീജ സി.എസ് (കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ വയനാട് ജില്ലാ സെക്രട്ടറി), ശ്രീ. ദിനേശൻ ഏ.പി. (KSFE OA സംസ്ഥാന കമ്മറ്റി അംഗം), ശ്രീമതി. അംബിക എ.ടി (KSFE AA ( CITU) സംസ്ഥാന ജോ. സെക്രട്ടറി, ശ്രി . പ്രജിത് കുമാർ സി.പി (KSFE GAA (CITU) സംസ്ഥാന കമ്മറ്റി അംഗം) എന്നിവർ സംസാരിച്ചു. ചടങ്ങിന് ശ്രി. സീനിയർ മാനേജർ ശ്രീ. സുനിൽകുമാർ ടി.കെ സ്വാഗതവും ചീഫ് മാനേജർ ശ്രീ. പ്രഭാകരൻ പി.കെ നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.