കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താവു എന്ന് ഹൈക്കോടതി. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ഗവര്‍ണർ പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നിയമനം നിയമപരമല്ല. രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്.
നിയമവിരുദ്ധമായി അധികാരത്തിലിരുന്ന സമയത്ത് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നിയമനങ്ങൾ തെറ്റെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ് ഹൈക്കോടതി വിധിയിലൂടെ. താത്കാലിക വിസി നിയമനത്തിൽ സർക്കാർ നൽകുന്ന പാനലിൽ നിന്ന് മാത്രേമേ നിയമനം നടത്താവൂ എന്ന് സിസി തോമസ് കേസിലെ വിധിയെയും. സർവകലാശാല ആക്ടും യുജിസി റെഗുലേഷൻസും ലംഘിച്ചായിരുന്നു ഗവർണറുടെ താത്കാലിക വിസി നിയമനം.
നിലവിൽ നിയമിച്ചിരിക്കുന്ന താത്കാലിക വിസിമാരുടെ കാലാവധി ഏപ്രിൽ 28ന് അവസാനിക്കുന്നതിനാൽ നിയമനത്തിലിടപെടുന്നില്ലെന്നും ഹൈക്കോടതി